ഏലൂർ ചൗക്ക-ചേരാനല്ലൂർ പാലത്തിന് ഭരണാനുമതി
1594123
Wednesday, September 24, 2025 4:11 AM IST
ഏലൂർ: മുട്ടാർ നദിക്കു കുറുകെയുള്ള ഏലൂർ ചൗക്ക -ചേരാനല്ലൂർ പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. 27.70 കോടി രൂപയുടെ പദ്ധതിയാണിത്.
153.24 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ളതാണ് നിർദിഷ്ട പാലം. ഇതിൽ 20 മീറ്റർ വീതം നീളമുള്ള രണ്ടു ലാൻഡ് സ്പാനുകളും 19.85 മീറ്റർ നീളമുള്ള നാലു ലാൻഡ് സ്പാനുകളും, 32.04 മീറ്റർ നീളമുള്ള മധ്യ സ്പാനുമുണ്ട് .
7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഇരുഭാഗത്തുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും നിർമിക്കും. ചേരാനല്ലൂർ ഭാഗത്ത് 329 ഉംഏലൂർ ഭാഗത്ത് 335 ഉം മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡുകളും സര്‍വീസ് റോഡുകളും നിർമിക്കും. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.