പാനായിക്കുളം ഗവ. എൽപി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ ഭരണാനുമതി
1594122
Wednesday, September 24, 2025 4:11 AM IST
ആലങ്ങാട് : പാനായിക്കുളം ഗവ. എൽപി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാകാൻ സർക്കാർ ഭരണാനുമതി നൽകി. പുതിയ ക്ലാസ് റൂമുകൾ ഒരുക്കുന്നതിനാണ് 95.60 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത് എന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതി വിഹിതത്തിൽ നിന്നാണ് തുക അനുവദിച്ചത്.
കളമശേരി മണ്ഡലത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 30 കോടി രൂപയാണ് ചെലവഴിക്കുന്നത്. പുതിയ ക്ലാസ് മുറികൾ, ലാബുകൾ, പാചകപ്പുരകൾ തുടങ്ങി വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിനാണിത്.