കൊ​ച്ചി: തു​രു​ത്തി കോ​ള​നി നി​വാ​സി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കാ​യി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നും സി​എ​സ്എം​എ​ല്ലും നി​ര്‍​മി​ച്ച ര​ണ്ട് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​ര്‍​വ​ഹി​ക്കും. രാ​ജീ​വ് ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി (റേ) ​പ്ര​കാ​രം നി​ര്‍​മി​ച്ച ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ല്‍ 394 കു​ടും​ബ​ങ്ങ​ളെ​യാ​ണ് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്.