അനധികൃത മരം മുറി: രണ്ടു പേർക്കെതിരെ കേസെടുത്തു
1594154
Wednesday, September 24, 2025 4:45 AM IST
കാക്കനാട് : സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ചു കടത്തിയ കേസിൽ രണ്ടു പേർക്കെതിരെ കേസെടുത്തു. കാക്കനാട് സ്വദേശികളായ ശ്രീകാന്ത്, ബിജു എന്നിവർക്കെതിരെയാണ് കേസ് . സീപോർട്ട് എയർപോർട്ട് റോഡിൽ ടിവി സെന്ററിനു സമീപമുള്ള സർക്കാർ ഭൂമിയിൽ നിന്നും ആഞ്ഞിലി, മുള, റബർ എന്നിവയാണ് മുറിച്ച് കടത്തിയത്. കാക്കനാട് വില്ലേജ് ഓഫീസർ നൽകിയ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുക്കുകയായിരുന്നു.
സ്ഥലത്തെ മരം നീക്കുന്നതിനുപയോഗിച്ച ജെസിബി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. 20 കോടിയോളം മതിപ്പുവിലയുള്ള ഭൂമി പിടിച്ചെടുത്ത് റവന്യൂ വകുപ്പ് സ്ഥലത്ത് സർക്കാർ ബോർഡും സ്ഥാപിച്ചിരുന്നു.