കോൺഗ്രസ് ധർണ നടത്തി
1594028
Tuesday, September 23, 2025 6:45 AM IST
തൃപ്പൂണിത്തുറ: നഗരസഭയിലെ വോട്ടർ പട്ടികയിലുള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നഗരസഭാ പാർലമെന്ററി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
പാർലമെൻ്ററി പാർട്ടി ലീഡർ കെ.വി. സാജു അധ്യക്ഷത വഹിച്ചു. വർഷങ്ങൾക്ക് മുന്പ് മരിച്ചവരുടെയും സ്ഥിരമായി താമസം മാറിയവരുടെയും പേരുകൾ നീക്കം ചെയ്യാൻ കൊടുത്ത അപേക്ഷകളിൽ യാതൊരു നടപടിയും സ്വീകരിക്കാതെ, നഗരസഭാധികാരികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ബോധപൂർവം നടപടികൾ സ്വീകരിച്ചെന്ന് ണ് കോൺഗ്രസ് ആരോപിച്ചു.