ആസ്വാദകർക്ക് നവ്യാനുഭവമായി മാസ്റ്റർ ക്ലാസും രാഗമഞ്ജരിയും
1594031
Tuesday, September 23, 2025 6:45 AM IST
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ കഥകളി സംഗീതജ്ഞരായ നെടുമ്പള്ളി രാംമോഹനും മീര രാംമോഹനും നയിച്ച മാസ്റ്റർ ക്ലാസും സോദാഹരണ പ്രഭാഷണവും സംഗീതവും ആസ്വാദകർക്കും സംഗീത വിദ്യാർഥികൾക്കും നവ്യാനുഭവമായി.
ഗംഭീരനാട്ട രാഗത്തിൽ തോടയം വായിക്കുന്നതു മുതൽ സൗമ്യം, വീരം, രൗദ്രം, കരുണം തുടങ്ങിയ രസങ്ങൾക്ക് വേദിയിൽ മിഴിവേകുന്ന വിവിധ രാഗങ്ങൾ, കഥകളി സംഗീതത്തിൽ സന്നിവേശിപ്പിച്ച് അവതരിപ്പിക്കുന്നത് സംഗീതാലാപനത്തോടെ വളരെ ആഴത്തിൽ വിശകലനം ചെയ്തു. തുടർന്ന് വയലിൻ വിദ്വാൻ ഇടപ്പള്ളി അജിത് കുമാറിന്റെ സംവിധാനത്തിൽ അരങ്ങേറിയ രാഗമഞ്ജരിയും ആസ്വാദകരുടെ മനം കവർന്നു.