ഫലവൃക്ഷ തൈകൾ നൽകി
1594137
Wednesday, September 24, 2025 4:27 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. 2025-2026 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 10,70,000 രൂപ ചെലവഴിച്ച് ആറ് ഇനം അത്യുൽപാദന ശേഷിയുള്ള 6,000 ഫല വൃക്ഷ തൈകൾ ആണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.
ഞാവൽ, ജബോട്ടിക്ക, അഭ്യു, മാങ്കോസ്റ്റിൻ, അവക്കാഡോ, ഡാൻസൂര്യ ജാക് എന്നിവയാണ് 75 ശതമാനം സബ്സിഡിയോടെ വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ബ്ലോക്ക് തല വിതരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ പ്രിയമോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജോമി തെക്കേക്കര,ബ്ലോക്ക് പഞ്ചായത്ത് അംഗം നിസ മോൾ ഇസ്മായിൽ, ജോയിന്റ് ബി.ഡി.ഒ. ഷൈജു പോൾ എന്നിവർ പ്രസംഗിച്ചു.