‘മാറ്റൊലി' ഇന്ന് മൂവാറ്റുപുഴയിൽ
1594010
Tuesday, September 23, 2025 6:45 AM IST
മൂവാറ്റുപുഴ : കാസര്‍കോഡ് നിന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശ യാത്ര മാറ്റൊലി ഇന്ന് മൂവാറ്റുപുഴയില്‍ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് കെഎസ്ആര്‍ടിസിക്ക് സമീപം വിദ്യാഭ്യാസ ജില്ലാ തല സ്വീകരണം നല്‍കും. എഐസിസി അംഗം ജെയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, അബിന്‍ വര്‍ക്കി, കെപിസിസി, ഡിസിസി ഭാരവാഹികള്‍, സര്‍വീസ് സംഘടന നേതാക്കള്‍, പെന്ഷന് സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിപുലമായ സ്വീകരണം നല്‍കുമെന്ന് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു കെ. ജോണ്‍, സെക്രട്ടറി അനൂബ് ജോണ്‍, ട്രഷറര്‍ സെസില്‍ സി. ജോസ് എന്നിവര്‍ അറിയിച്ചു.