സൗജന്യ മെഡിക്കല്‍ ക്യാമ്പും സാന്ത്വന ഹസ്തം പദ്ധതിയും
1594011
Tuesday, September 23, 2025 6:45 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴക്കാവ് ഭഗവതീക്ഷേത്രവും മൂവാറ്റുപുഴ സെന്റ് ജോര്‍ജ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാന്പും സാന്ത്വന ഹസ്തം പദ്ധതി ഉദ്ഘാടനവും അഞ്ചിന് നടക്കും.
മൂവാറ്റുപുഴക്കാവ് സങ്കീര്‍ത്തന അന്നദാന മണ്ഡപത്തില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ്. രാവിലെ 8.30ന് രജിസ്ട്രേഷന്, ഒമ്പതിന് ഡോ. പോള്‍ പി. കല്ലുങ്കല്‍ ആരോഗ്യ ബോധവത്കരണ ക്ലാസെടുക്കും. 11ന് ക്ഷേത്ര സമിതി നടപ്പാക്കുന്ന സാന്ത്വന ഹസ്തം പദ്ധതി മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, പള്‍മണറി ഫംഗ്ഷന്, യൂറിക് ആസിഡ്, ഇസിജി എന്നീ പരിശോധനകള്‍ സൗജന്യമായി നടത്തും.