ഏമ്പക്കോട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
1594135
Wednesday, September 24, 2025 4:27 AM IST
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ആറാം വാർഡിൽ നിർമിച്ച ഏമ്പക്കോട് കുടിവെളള പദ്ധതി ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ട് 30 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നിർമിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ് , പഞ്ചായത്ത് അംഗങ്ങളായ സിനി എൽദോ ,ജിജി ശെൽവരാജ്, ഫാ. നെൽസൻ ജോയി, വാർഡ് വികസന സമിതി അംഗങ്ങളായ സാബു പാത്തിക്കൽ, എൽദോ പാത്തിക്കൽ , പി. ശിവൻ, മുരളീധരൻ മുളളൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.