ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി
1594591
Thursday, September 25, 2025 4:49 AM IST
കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഡൗണ്‍ ടൗണ്‍ സംഭാവന ചെയ്ത എക്സ് റേ യൂണിറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ റേഡിയോഗ്രഫി സംവിധാനം റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി. എന്‍ രമേഷ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് ഡൗണ്‍ ടൗണ്‍ പ്രസിഡന്റ് സൂസി പോള്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സെക്രട്ടറി അജയ് തറയില്‍, പ്രസിഡന്റ് എം.ഒ. ജോണ്‍, ഡിജിഎന് ആര്. ജയശങ്കര്‍, റോട്ടറി മുന്‍ ഗവര്‍ണര്‍ അഡ്വ. സുന്ദര വടിവേലു തുടങ്ങിയവര്‍ പ്രസംഗിച്ചു.