ലഹരിക്കെതിരേ അണിനിരന്ന് സെന്റ് ജോർജ് സ്കൂൾ
1594599
Thursday, September 25, 2025 5:04 AM IST
കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ലഹരിക്കെതിരേ നോ ഡ്രഗ്സ് എസ് ജി എച്ച് എസ് എസ് എന്ന ആകൃതിയിൽ അണിനിരന്ന് ലഹരിക്കെതിരേ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ജീവിതോത്സവം 2025 പദ്ധതിക്ക് തുടക്കം കുറിച്ചു.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അനുദിനം കരുത്തേകാം - 21 ദിന ചാലഞ്ച് പദ്ധതിയുടെ ഭാഗമായി കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസ് വിഭാഗം എൻഎസ്എസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ജെയിൻ ജോസ് ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.എസ്. ആൻസി, രാജേന്ദ്രൻ പോറ്റി എന്നിവർ നേതൃത്വം നൽകി.