കേഴമാന് കുഞ്ഞിനെ രക്ഷപ്പെടുത്തി
1594608
Thursday, September 25, 2025 5:05 AM IST
കോതമംഗലം: നഗരത്തില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ ഗേറ്റിലെ ഗ്രില്ലിനുള്ളില്‍ കുടുങ്ങിയ കേഴമാന് കുഞ്ഞിനെ രക്ഷപ്പെടുത്തി. കോതമംഗലം ശോഭനപ്പടിയില്‍ കൂറ്റപ്പിള്ളി ഏണസ്റ്റ് പോളിന്റെ വീടിന്റെ ഗേറ്റിനിടയിലാണ് മൂന്നു വയസ് പ്രായമുള്ള മാന്‍കുഞ്ഞ് കുടുങ്ങിയത്. ഇന്നലെരാവിലെ 11നാണ് സംഭവം.
നാട്ടുകാരാണ് പോലീസിനേയും വനപാലകരേയും വിവരം അറിയിച്ചത്. ഗേറ്റിനുള്ളില്‍ കുടുങ്ങിയ മാന്‍കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഒഴിഞ്ഞ കൂട്ടിലാക്കി. ഗേറ്റിനുള്ളിലൂടെ കടന്നുപോകാന്‍ ശ്രമിക്കവെ മാനിന് വയറില്‍ പരിക്കേറ്റിരുന്നു. ആര്‍ആര്‍ടി സംഘം എത്തി മാനിനെ ഊന്നുകല്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.