സിഐഎസ്സിഇ നാഷണല്‍ ഗെയിംസിൽ അഭിമാനനേട്ടവുമായി ജ്ഞാനോദയ സ്കൂൾ
1594586
Thursday, September 25, 2025 4:38 AM IST
കൊച്ചി: സിഐഎസ്സിഇ നാഷണല്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസില്‍ മെഡലുകൾ നേടി ചെങ്ങല്‍ ജ്ഞാനോദയ സെന്‍ട്രല്‍ സ്കൂൾ. കര്‍ണാടകയില്‍ നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്കൂളിലെ ആല്ഫിന് ഡൈസന്‍, ടി.എസ് ആന്മേരി എന്നിവര്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. ആല്ഫിന് ഡൈസന്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തിലും ടി.എസ്. ആന്മേരി പെണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തിലുമാണ് മെഡല്‍ നേടിയത്.
മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന നാഷണല്‍ ലെവല്‍ ആര്‍ച്ചറി മത്സരത്തില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ നീരജ രജിത്ത് ഇന്ത്യന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഓവറോള്‍ മൂന്നാം സ്ഥാനവും നേടി. നന്ദിത റെജിന്‍ ഇന്ത്യന്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഓവറോള്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തില്‍ ബെനഡിക്ട് പാപ്പു പോള്‍ കോമ്പൗണ്ട് റൗണ്ടില്‍ നാലാം സ്ഥാനം നേടി. മൂന്നു പേരും എസ്ജിഎഫ്ഐയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.