പഞ്ചഗുസ്തിയിൽ വെള്ളി മെഡൽ
1594575
Thursday, September 25, 2025 4:22 AM IST
ആലുവ: ഹരിയാനയിലെ മധുപനിൽ നടന്ന ദേശീയ പോലീസ് റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരള പോലീസിനെ പ്രതിനിധീകരിച്ച് പഞ്ചഗുസ്തി മത്സരത്തിൽ റൂറൽ ജില്ലയിലെ സിവിൽ പോലീസ് ഓഫീസർ എ.എൻ. സനീഷ് വെള്ളി മെഡൽ കരസ്ഥമാക്കി.
85 കിലോ വിഭാഗത്തിലാണ് നേട്ടം. മുൻ വർഷങ്ങളിൽ ഇതേ ഇനത്തിൽ സ്വർണം - വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്. പെരുമ്പാവൂർ ഐമുറി സ്വദേശിയാണ്. സനീഷിനെ ജില്ലാ പോലീസ് മേധാവി എം. ഹേമലത അഭിനന്ദിച്ചു.