ജിഎസ്ടി നികുതിയിളവ്; ശില്പശാല സംഘടിപ്പിച്ചു
1594585
Thursday, September 25, 2025 4:38 AM IST
അങ്കമാലി: ജി എസ് ടി കൗൺസിൽ തീരുമാന പ്രകാരമുള്ള നികുതി മാറ്റങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കായി ശില്പശാല സംഘടിപ്പിച്ചു. കേരള ടാക്സ് പ്രഫഷണൽസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല പ്രസിഡന്റ് സാൻജോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ശില്പശാലയിൽ ടാക്സ് മേഖലയിലുള്ളവർ വിവിധ സംശയങ്ങളിൽ മറുപടി നല്കി. എബി കുര്യക്കോസ്, കെ.ഒ. ബാസ്റ്റിൻ, പോൾ ജോസഫ്, സി.എൽ. ബേബി , സ്മിന്റോ തളിയൻ, രഞ്ജിത്ത് രവീന്ദ്രൻ, ജിബിഷ് എന്നിവർ പ്രസംഗിച്ചു.