സേഫ് സോണ്‍ ഹോസ്പിറ്റൽ കോൺക്ലേവുമായി ഐഎംഎ
1594606
Thursday, September 25, 2025 5:04 AM IST
കോതമംഗലം: കോതമംഗലം ഐഎംഎയുടെ നേതൃത്വത്തില്‍ സേഫ് സോണ്‍ ഹോസ്പിറ്റൽ കോൺക്ലേവ് നടത്തി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. എ. ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. സേഫ് സോണ്‍ ഹോസ്പിറ്റൽ കമ്മിറ്റി സംസ്ഥാന ചെയര്മാന് ഡോ. എം.ഇ. സുഗതന് അധ്യക്ഷനായി.
കോതമംഗലം ഐഎംഎ പ്രസിഡന്റ് ഡോ. ലിസ തോമസ്, നിയുക്ത സംസ്ഥാന പ്രസിഡന്റുമാരായ ഡോ. എം.എൻ. മേനോന്, ഡോ. പി. ഗോപികുമാര്‍, മിഡ് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. കെ. സുദര്ശന്, മിഡ് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ. അലക്സ് ഇട്ടിച്ചെറിയ, സേഫ് സോണ്‍ ഹോസ്പിറ്റൽ കമ്മിറ്റി കോ-കൺവീനർ ഡോ. ബേബി തോമസ്, തൃശൂര്‍ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എൽ. എൻ. വിശ്വനാഥന്,ഡോ. സിനി ഐസക് എന്നിവർ പ്രസംഗിച്ചു.
ആശുപത്രി നടത്തിപ്പിന്റെ നിയമവശങ്ങളെക്കുറിച്ച് ഹൈക്കോടതി അഭിഭാഷക സന്ധ്യ രാജുവും ആശുപത്രി അതിക്രമങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. എം.എൻ. മേനോന്, ഡോ. ബേബി തോമസ്, ഡോ. എൽ. എൻ. വിശ്വനാഥന് എന്നിവരും ക്ലാസുകൾ നയിച്ചു. 30 ആശുപത്രികളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.