ദേശീയ പോഷകാഹാര മാസാചരണം സംഘടിപ്പിച്ചു
1594590
Thursday, September 25, 2025 4:49 AM IST
കൊച്ചി: ലൂര്‍ദ് ആശുപത്രിയില്‍ ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലൂര്‍ദ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ന്റ് ഡോ. ഇന്ദു രാജീവ് ക്ലാസെടുത്തു.
എന്ഡക്രൈനോളജി വിഭാഗം കണ്‍സട്ടന്റ് ഡോ. നവ്യ മേരി കുര്യന് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തി. പരിപാടിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്ക് ലൂര്‍ദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബി വിക്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര, ഫാ. ആന്റണി റാഫേല്‍ കോമരംചാത്ത്, ചീഫ് സയറ്റീഷ്യന് ശില്പ ചന്ദ്രന്, സീനിയര്‍ ഡയറ്റീഷ്യന് അനറ്റ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.