കേബിളുകള്‍ മോഷണം പോയതായി പരാതി
1594605
Thursday, September 25, 2025 5:04 AM IST
മൂവാറ്റുപുഴ : മൂവാറ്റുപുഴക്കാവില് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ജനറേറ്ററിന്റെ കേബിളുകള്‍ മോഷണം പോയതായി പരാതി. ആഘോഷങ്ങളുടെ ഭാഗമായി ശബ്ദ സംവിധാനങ്ങളും, ലൈറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനായി കൊണ്ടുവന്ന 140 മീറ്ററോളം കേബിളാണ് കഴിഞ്ഞ രാത്രിയില്‍ മോഷണം പോയത്.
മൂവാറ്റുപുഴ കാവിനോട് ചേര്‍ന്നുള്ള അന്നദാന മണ്ഡപത്തില്‍ വൈദ്യുതിയും ജനറേറ്ററുമായി ബന്ധിപ്പിച്ചിരുന്ന ഭാഗത്തേ കേബിളുകളാണ് നഷ്ടപ്പെട്ടത്. 40,000 ഓളം രൂപ വിലമതിക്കും.
ക്ഷേത്രത്തിലെ മറ്റ് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും, കേബിളുകള്‍ മോഷണം പോയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ക്ഷേത്രം ഭാരവാഹി ശിവദാസന്‍ നമ്പൂതിരി പറഞ്ഞു. ക്ഷേത്രം ഭരണസമിതി മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.