ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയസംഗമം 28ന്
1594589
Thursday, September 25, 2025 4:49 AM IST
കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ചു ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ഹൃദയ സംഗമം 28 ന് എറണാകുളം ലിസി ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കും.
ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയ സംഗമം ലിസി ആശുപത്രി, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
രാവിലെ 11ന് ഉദ്ഘാടന ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വതന്ത്ര ഡയറക്ടര്‍ വി.ജെ. കുര്യന് മുഖ്യാതിഥിയാകും. സംഗമത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഫൗണ്ടേഷന് ചെയര്മാന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ലിസി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്, ഫൗണ്ടേഷന് ട്രസ്റ്റി ഡോ. ജേക്കബ് ഏബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ, കൊച്ചി റോട്ടറി ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, മെഡിക്കല്‍ പാനല്‍ ചെയര്മാന് ഡോ. റോണി മാത്യു കടവില്‍ എന്നിവര്‍ പങ്കെടുക്കും