വൈപ്പിനില്‍ ടൂറിസം ദിനാചരണം 27ന്
1594588
Thursday, September 25, 2025 4:49 AM IST
കൊച്ചി: ഡിടിപിസിയുടെയും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ലോക ടൂറിസം ദിനം വിപുലമായി ആഘോഷിക്കുമെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. 27ന് രാവിലെ 8.30ന് ബോള്‍ഗാട്ടി പാലസില്‍ വീഡിയോ അവതരണങ്ങളും കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഉണ്ടാകും. 11ന് കടമക്കുടി കാഴ്ചകള്‍ക്കായി പുറപ്പെടുന്ന ബോട്ട്യാത്ര കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്യും.
ബോള്‍ഗാട്ടി പാലസില്‍ 2.30നു ടൂറിസവും നിലനില്‍ക്കുന്ന പരിണാമങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. 3.30ന് സന്തോഷ് ജോര്‍ജ് കുളങ്ങരയുമായി നടക്കുന്ന ഫയര്‍സൈഡ് ചാറ്റില്‍ സംരംഭകരും വിദഗ്ധരും പങ്കെടുക്കും. തുടര്‍ന്ന് സമാപന ചടങ്ങ് സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. കെ.ജെ. മാക്സി എംഎല്‍എ അധ്യക്ഷത വഹിക്കും. കളക്ടര്‍ ജി. പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങില്‍ മാധ്യമപ്രവര്ത്തകന് കെ.വി. രാജശേഖരനും ബോട്ട് ബില്‍ഡര്‍ ആന്റണിക്കും ഡിടിപിസിയുടെ പുരസ്കാരം കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ സമ്മാനിക്കും. തുടര്‍ന്ന് ഫ്ലാഷ് മോബ്, നായരമ്പലം ത്രയംബകം ടീമിന്റെ കലാവതരണം, ശാന്തിപ്രിയയുടെ ബാവുള്‍ സംഗീതം, ഇരുള നൃത്തം എന്നിവ ഉണ്ടാകും.