റോ റോ സര്‍വീസ് നഷ്ടത്തിലെന്ന് പ്രതിപക്ഷം
1594582
Thursday, September 25, 2025 4:38 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സേതു സാഗര്‍ റോറോ ജങ്കാറിന്റെയും പാസഞ്ചര്‍ ബോട്ടിന്റെയും സര്‍വീസ് നഷ്ടത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം. കെഎസ്ഐഎന്‍സി നഗരസഭയ്ക്ക് സമര്‍പ്പിച്ച കണക്കിലാണ് 10 ലക്ഷം രൂപയുടെ നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നതെന്ന് കാണിച്ചിരിക്കുന്നത്.
സംയുക്ത സംരംഭം ആയതിനാല്‍ നഷ്ടത്തിന്റെ പകുതി അഞ്ചു ലക്ഷം കോര്പറേഷന് നല്‍കണമെന്ന് കരാര്‍ സ്ഥാപനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. ആന്റണി കുരിത്തറ, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടില്‍ എന്നിവര്‍ പറഞ്ഞു.