ഷോക്കേറ്റ് മരിച്ചു
1594673
Thursday, September 25, 2025 10:33 PM IST
മൂവാറ്റുപുഴ: വീട് നിര്‍മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ബംഗാള്‍ സ്വദേശി മുകളേഷ് റഹ്മാന്(45) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30ഓടെ കിഴക്കേക്കര കുറുപ്പുതലത്തില് ബഷീറിന്റെ വീട്ടിലായിരുന്നു അപകടം.
അറ്റകുറ്റപ്പണികള്‍ക്കിടെ ശുചീകരണ പ്രവര്‍ത്തനം നടത്തുമ്പോഴാണ് ഷോക്കേറ്റത്. ഉടന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.