ജോലി വാഗ്ദാനം ചെയ്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന്
1594572
Thursday, September 25, 2025 4:22 AM IST
വൈപ്പിൻ: കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് മുളവുകാട് സ്വദേശിയുടെ കൈയിൽനിന്ന് 1,08,000 രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പിനിരയായ തൈപ്പാടത്ത് റോജർ ആന്റണി നൽകിയ പരാതിയിൽ ഫോർട്ട്കൊച്ചി അമരാവതി സ്വദേശി ആന്റണി ടിജിൻ( 31) നെതിരെ മുളവുകാട് പോലീസ് കേസെടുത്തു.
താൻ എംഎസ്സി ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും, ഇവർ വഴി ജോലി ശരിയാക്കിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം തട്ടിയതത്രേ.
വിശ്വസിപ്പിക്കുന്നതിനായി ഒരു ഇ-മെയിൽ ഐഡിയിൽ നിന്നും പരാതിക്കാരന് ജോലി സംബന്ധമായ സന്ദേശവും ലഭിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.