ടൂറിസം ദിനാഘോഷം: കണ്ടൽ സംരക്ഷണ സന്ദേശവുമായി കയാക്കിംഗ് സംഘം
1594587
Thursday, September 25, 2025 4:38 AM IST
മരട്: ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി വളന്തകാട് ദ്വീപിൽ, കൊച്ചി മാംഗ്രൂവ് കയാക്കിംഗും അൽ അമീൻ കോളേജ് ടൂറിസം വിഭാഗവും ഡിറ്റിപിസിയും സംയുക്തമായി കണ്ടൽച്ചെടി സംരക്ഷണ സന്ദേശവുമായി കയാക്കിംഗ് സംഘടിപ്പിച്ചു. മരട് നഗരസഭാ വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്തു.
എടത്തല അൽ-അമീൻ കോളജ് ടൂറിസം വിഭാഗം മേധാവി പ്രഫ. ജിസ് തെരേസാസ് ടൂറിസവും സുസ്ഥിര പരിവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വളന്തകാട് പോലുള്ള സ്ഥലങ്ങൾ ഉത്തരവാദിത്തപരമായ ടൂറിസത്തിനും പരിസ്ഥിതി സൗഹൃദ യാത്രകൾക്കും ഏറ്റവും അനുയോജ്യമാണെന്നും പറഞ്ഞു.
വളന്തകാടിലെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് കൊച്ചി മാംഗ്രൂവ് കയാക്കിംഗിലെ എൻ.എസ്.സൈഫുദീൻ സംസാരിച്ചു. ടൂറിസം വിഭാഗം അധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ 80 പേർ പങ്കെടുത്ത പരിപാടിയെ പ്രദേശവാസികളും വിനോദ സഞ്ചാര പ്രവർത്തകരും ആവേശത്തോടെയാണ് സ്വീകരിച്ചത്.