വയോധികയെ ആക്രമിച്ച് കവർച്ച : അയൽവാസി അറസ്റ്റിൽ
1594576
Thursday, September 25, 2025 4:22 AM IST
പെരുമ്പാവൂർ: വയോധികയെ ആക്രമിച്ച് സ്വർണഭരണങ്ങൾ കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രം മുടിക്കൽ പെരിയാർ ജംഗ്ഷനു സമീപം ചക്കാലപ്പറമ്പിൽ റോയി (54) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ച ഉച്ചയ്ക്ക് പരാതിക്കാരിയായ വയോധിക വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് അവർ ധരിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ പ്രതി കവർന്നു. സിഐ ടി. എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.