അ​രൂ​ര്‍: ച​ന്തി​രൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ കാ​രു​ണ്യ മാ​താ​വി​ന്‍റെ 46-ാമ​ത്കൊ​ന്പ്രേ​രി​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഫാ. ജോസഫ് കൊരുത്തേടത്ത് കൊടിയേറ്റി. 28നാ​ണ് തി​രു​നാ​ള്‍​.

അന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പപ്ര​യാ​ണം, വൈ​കി​ട്ട് നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹദി​വ്യ​ബ​ലി. രാ​ത്രി എ​ട്ടി​ന് തി​രു​നാ​ള്‍ സ​മാ​പ​ന കു​ര്‍​ബാ​ന സ​മ​ര്‍​പ്പ​ണം, തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്കം.