എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ
1594595
Thursday, September 25, 2025 4:49 AM IST
കൊച്ചി: കടവന്ത്ര വിദ്യാനഗര്‍ ക്രോസ് റോഡിന് സമീപത്ത് നിന്നും എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി. ഫോര്‍ട്ടുകൊച്ചി ഇഎസ്ഐ കുരിശിങ്കല്‍ ഫ്രാന്‍സിസ് (37), പള്ളുരുത്തി കൊട്ടേക്കാട് അജീഷ് (34), മുണ്ടംവേലി സൗദി പുന്നക്കല്‍ ഫ്രാന്‍സിസ് സേവ്യര്‍ ഫെര്‍ണാണ്ടസ് (35) എന്നിവരെയാണ് ഡാന്‍സാഫ് ടീം പിടികൂടിയത്.
ഇവരില്‍ നിന്നും 28.40 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ ഇടപാടുകാരെ നേരില്‍ കാണാത്ത രീതിയില്‍ ഓട്ടോറിക്ഷയില്‍ കറങ്ങിനടന്നാണ് ലഹരി കച്ചവടം നടത്തിയിരുന്നത്. ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഡാന്‍സാഫ് ടീം പ്രതികളെ പിടികൂടിയത്.