കേസന്വേഷണത്തിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം : ഒരു കുടുംബത്തിലെ അഞ്ച് പേർക്കെതിരേ കേസ്
1594579
Thursday, September 25, 2025 4:38 AM IST
വൈപ്പിൻ: സിവിൽ ഡ്രസിൽ അന്വേഷണത്തിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. പരാതിയെ തുടർന്ന് ഒരു കുടുംബത്തിലെ മാതാപിതാക്കളും മൂന്നു മക്കളുമുൾപ്പെടെ അഞ്ചു പേർക്കെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു.
എളങ്കുന്നപ്പുഴ പെരുമാൾപടി സ്വദേശി ആകാശ്, അച്ഛൻ, അമ്മ, രണ്ടു സഹോദരങ്ങൾ എന്നിവർക്കെതിരെ മർദനം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.
ഞാറക്കൽ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ചെറായി സ്വദേശി കൈലാസൻ - 38 , ഞാറക്കൽ സ്വദേശി ഭരത് -30 എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം പകൽ പെരുമാൾപടി പടിഞ്ഞാറ് കുറ്റാരോപിതരുടെ വീട്ടുവളപ്പിലാണ് സംഭവം.
മേലിൽ ഈ ഭാഗത്തേക്ക് വന്നാൽ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥർ പരാതിയിൽ പറയുന്നു . അതിനിടെ ഉദ്യോഗസ്ഥർ വീട്ടുകാരെ മർദിച്ചതായും പരാതിയുണ്ട്.