കോ​ത​മം​ഗ​ലം: കീ​ര​മ്പാ​റ​യി​ൽ ക​നാ​ല്‍ ബ​ണ്ട് റോ​ഡി​ല്‍ ചാ​ക്കി​ല്‍ മാ​ലി​ന്യം ത​ള്ളി​യ ആ​ളെ പി​ടി​കൂ​ടി. പ​ഞ്ചാ​യ​ത്ത് 10000 രൂ​പ പി​ഴ​യ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി. നെ​ടും​പാ​റ ഭാ​ഗ​ത്തെ ക​നാ​ല്‍ ബ​ണ്ട് റോ​ഡി​ലാ​ണ് നാ​ല് ചാ​ക്കു​ക​ളി​ലാ​യി മാ​ലി​ന്യം ത​ള്ളി​യ​ത്.

കു​പ്പി​ച്ചി​ല്ലും പ​ഴ​കി​യ തു​ണി​ക​ളും തെ​ര്‍​മോ​കോ​ളും മാ​സ്‌​കു​ക​ളും അ​ട​ക്ക​മാ​ണ് ത​ള്ളി​യ​ത്. ചാ​ക്കി​ലു​ണ്ടാ​യി​രു​ന്ന എ​ക്‌​സ്റേ ഫി​ലി​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ ആ​ളെ തി​രി​ച്ച​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഫി​ലിം ഇ​ട്ടി​രു​ന്ന ക​വ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി അ​ന്വേ​ഷി​ച്ച​തി​ല്‍ നി​ന്നാ​ണ് ആ​ളു​ടെ മേ​ല്‍​വി​ലാ​സം ല​ഭി​ച്ച​ത്.

പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ട​യ്ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യി വാ​ര്‍​ഡ് മെ​ന്പ​ര്‍ വി.​കെ. വ​ര്‍​ഗീ​സ് പ​റ​ഞ്ഞു