എടയാറിൽ മത്സ്യ സംസ്കരണ സ്ഥാപനത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
1594571
Thursday, September 25, 2025 4:22 AM IST
ആലുവ: എടയാർ വ്യവസായ മേഖലയിൽ പാതാളം ബണ്ട് പാലത്തിന് സമീപം പ്രവർത്തിക്കുന്ന മത്സ്യ സംസ്കരണ ഫാക്ടറി പൂർണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിൽ ചെറു മത്സ്യങ്ങൾ പൊടിച്ച് വളവും മീൻതീറ്റയും ആക്കുകയാണ് ചെയ്യുന്നത്.
കമ്പനിക്ക് തീപിടിച്ച് ഒരു മണിക്കൂറിന് ശേഷം പരിസരത്തുള്ളവരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഏലൂർ, ആലുവ, പറവൂർ, തൃക്കാക്കര, ഗാന്ധിനഗർ എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്.