കുത്തുകുഴിയിൽ വാഹനങ്ങളുടെ കൂട്ടയിടി; അഞ്ചു പേർക്ക് പരിക്ക്
1594806
Friday, September 26, 2025 3:17 AM IST
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴി കിഴക്കേക്കവലയിൽ ബസും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരുക്കേറ്റു.
കാർ യാത്രികരായ നെടുങ്കണ്ടം പച്ചടി മുതിയേടത്തുകുഴിയിൽ ബിനോയ് (49), ഭാര്യ മഞ്ജു (44), മകൾ എയ്ഞ്ചൽ (14), സുഹൃത്ത് അജിത്കുമാർ (45), സ്കൂട്ടർ യാത്രികൻ രഞ്ജിത് കെ. രാജീവ് എന്നിവരെ കോതമംഗലത്തെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കോതമംഗലം ഭാഗത്തുനിന്നു പോയ കാർ വളവിൽ സ്കൂട്ടറിനെ മറികടക്കവെ എതിരേവന്ന ബസുമായി കൂട്ടിയിടിച്ചു. പിന്നാലെയെത്തിയ സ്കൂട്ടറും അപകടത്തിൽപ്പെട്ടു. കാറും സ്കൂട്ടറും ബസിന്റെ മുൻഭാഗവും തകർന്നു.