ജനകീയ പ്രതിഷേധ കൂട്ടായ്മ
1594840
Friday, September 26, 2025 3:48 AM IST
മൂവാറ്റുപുഴ: ആദ്യ ഘട്ട ടാറിംഗ് പൂര്‍ത്തീകരിച്ച നഗര റോഡ് ഗതാഗതത്തിനായി തുറന്ന് നല്കിയ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെ സസ്പെൻഡ് ചെയ്ത നടപടിയില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാധ്യക്ഷന്‍ പി.പി എല്‍ദോസ് അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്, പ്രഫ. എം.പി മത്തായി, വിവിധ കക്ഷി നേതാക്കളായ കെ.എം സലിം, പി.എ ബഷീര്‍, ഷൈസന്‍ പി. മാങ്ങഴ, തോമസ് പീച്ചപ്പിള്ളി, ബേബി ജോണ്‍, എം.എസ് സുരേന്ദ്രന്, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്, ഉല്ലാസ് തോമസ്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, സലിം ഹാജി, മുഹമ്മദ് പനക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.