നിര്‍മല കോളജില്‍ ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
1594837
Friday, September 26, 2025 3:47 AM IST
മൂവാറ്റുപുഴ: നിര്‍മല കോളജ് ജന്തുശാസ്ത്ര വിഭാഗവും, കോളജിലെ ബയോ ഡൈവേഴ്സിറ്റി ക്ലബും സംയുക്തമായി ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. അകശേരുകികളുടെ വര്‍ഗീകരണവും കംപ്യൂട്ടേഷണല്‍ ബയോളജിയും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
ശ്രീലങ്ക രജരത യൂണിവേഴ്സിറ്റി സീനിയര്‍ ലെക്ച്ചറര്‍ ഡോ. ദിനര്സര്ദേ സി. റഹീം അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ. പ്രമോദ് ജി. കൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തിലാണ് സെമിനാര്‍ നടന്നത്. 30ല്‍പ്പരം ഗവേഷണ, അക്കാദമിക സ്ഥാപനങ്ങളില്‍ നിന്നായി നൂറോളം പേര് സെമിനാറില്‍ പങ്കെടുത്തു.