അങ്കമാലി നഗരസഭയിൽ "സ്വച്ഛതാ ഹി സേവ’ ആരംഭിച്ചു
1594829
Friday, September 26, 2025 3:39 AM IST
അങ്കമാലി : ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുവരെ അങ്കമാലി നഗരസഭ വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശുചിത്വോത്സവം " സ്വച്ഛതാ ഹി സേവ " ആരംഭിച്ചു. ഇതിന്റെ ഭാഗമായി കെഎസ്ആർടി സി ഡിപ്പോയിൽ സൂപ്രണ്ട് ജാൻസി വർഗീസിന്റെ നേതൃത്വത്തിൽ ജീവനക്കാർ സംഘടിപ്പിച്ചു. ശുചീകരണം നഗരസഭാ ചെയർപേഴ്സൺ ഷിയോ പോൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പോൾ ജോവർ, സിസിഎം ആർ. അനിൽ, റിസോഴ്സ് പേഴ്സൺ പി. ശശി, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.കെ. ലിജി എന്നിവർ പ്രസംഗിച്ചു.
ചെയർപേഴ്സൺ, ജനപ്രതിനിധികള്‍ എന്നിവര്‍ ഉൾപ്പെടെ നഗരസഭയുടെ ആരോഗ്യവിഭാഗവും കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ചേർന്ന് ശുചിത്വ മുദ്രാവാക്യം ആലേഖനം ചെയ്ത പ്ലക്കാർഡുകളേന്തി ബസ്സ്റ്റാൻഡിൽ പ്രചാരണ പരിപാടിയും നടത്തി.