വാട്ടര്മെട്രോയെക്കുറിച്ചുള്ള കൂറ്റന്‍ പെയിന്റിംഗ് അനാച്ഛാദനം ചെയ്തു
1594828
Friday, September 26, 2025 3:39 AM IST
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയെക്കുറിച്ചുള്ള സൈബര്‍ ഡോമിലെ പോലീസ് ഇന്‍സ്പെക്ടര്‍ എ. അനന്തലാലിന്റെ കൂറ്റന്‍ പെയിന്റിംഗ് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ മന്ത്രി പി. രാജീവ് അനാച്ഛാദനം ചെയ്തു. 15 അടി നീളവും ആറടി വീതിയുമുള്ള പെയിന്റിംഗ് അനന്തലാല്‍ ഒരു വര്‍ഷത്തിലേറെക്കാലത്തെ പരിശ്രമത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്.
കൊച്ചി മെട്രോയെക്കുറിച്ച് അനന്തലാല്‍ തയാറാക്കിയ മ്യൂസിക് വീഡിയോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. മധു വാസുദേവ് രചിച്ച് ഋത്വിക് ചന്ദ് സംഗീതം നല്കി സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മ്യൂസിക് വീഡിയോ കൊച്ചി മെട്രോയുടെ വികസന നാള്വഴികളുടെ കലാപരമായ ആവിഷ്കാരമാണ്.
എംഎല്‍എ മാരായ ടി.ജെ. വിനോദ്, കെ.എന്‍. ഉണ്ണികൃഷ്ണന്, കോര്പറേഷന് കൗണ്‍സിലര്‍ മനു ജേക്കബ്, സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, കോസ്റ്റ് ഗാര്‍ഡ് ഡിഐജി ആഷിഷ് മെഹ്റോത്തറ, മുന്‍ ഡിജിപിമാരായ ഹോര്‍മിസ് തരകന്, ബി. സന്ധ്യ, ഡിസിപി അശ്വതി, അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി,
സണ്‍റൈസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ പര്വീന് ഹഫീസ്, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, ഡയറക്ടര്‍ സഞ്ജയ് കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍മാരായ എ. മണികണ്ഠന്, ഷാജി ജനാര്ദനന് തുടങ്ങിയവര്‍ പങ്കെടുത്തു.