രാജഗിരി സ്കൂളിൽ കൊയ്ത്തുത്സവം
1594826
Friday, September 26, 2025 3:39 AM IST
കളമശേരി: രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിക്കർഷകരുടെ കരനെൽകൃഷി വിളവെടുത്തു. വിത്താഴം, ഞാറു നടീൽ, കൊയ്ത്തുത്സവം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന നെൽകൃഷിയിൽ വിളഞ്ഞ നൂറുമേനി കർഷക വേഷത്തിലെത്തിയ കുട്ടികൾ കൊയ്ത്തുപാട്ടിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കൊയ്തെടുത്തു.
കൊയ്ത്തുത്സവം സ്കൂൾ മാനേജർ ഫാ. ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. കളമശേരി കൃഷി ഓഫീസർ അഞ്ജു മറിയം ഏബ്രഹാം വിശിഷ്ടാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചെലഞ്ഞിക്കൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോസി വടക്കേ ആക്കയിൽ,
സീനിയർ കോ-ഓർഡിനേറ്റർ കെ.എ. ജോസ്, എൽപി കോ-ഓർഡിനേറ്റർ ജെം ജോസ്, പിടിഎ പ്രസിഡന്റ് കെ.ബി. സജീവൻ എന്നിവർ പങ്കെടുത്തു. രാജഗിരി ഹരിതഗിരിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തിവരുന്നത്. കാർഷിക പ്രവർത്തങ്ങൾക്ക് കൃഷിവകുപ്പിന്റെ പുരസ്കാരവും സ്കൂളിന് ലഭിച്ചിട്ടുണ്ട്.