ബസിടിച്ച് സ്കൂട്ടർ യാത്രികന്റെ മരണം: ഡ്രൈവർ ഒളിവിൽ
1594809
Friday, September 26, 2025 3:17 AM IST
തോപ്പുംപടി: ബിഒടി പാലത്തില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തിൽ അപകടശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ ഇതുവരെ പിടികൂടാനായില്ല. ബുധനാഴ്ച രാത്രി 8.45ഓടെ ഫോര്‍ട്ടുകൊച്ചി - കളമശേരി റൂട്ടില്‍ ഓടുന്ന റോഡ്നെറ്റ് എന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്.
അപകടത്തിൽ എളമക്കര പള്ളിപറമ്പില്‍ ജോസ് ഡൊമിനിക് (42) ആണ് മരിച്ചത്. അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ജോസിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.