വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
1594834
Friday, September 26, 2025 3:39 AM IST
പറവൂർ : കടൽവാതുരുത്ത് ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ തുടങ്ങി. ഇന്ന് വൈകിട്ട് അഞ്ചിന് 5.30ന് ദിവ്യബലി, 7. 30ന് ഇടവക ദിനാഘോഷം. നാളെ 5 30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഹോളിക്രോസ് ജംഗ്ഷനിലേക്ക് പ്രദക്ഷിണം. 28 ന് രാവിലെ ഒന്പതിന്ന് തിരുനാൾ ദിവ്യബലി: മോൺ. റോക്കി റോബിൻ കളത്തിൽ, തുടർന്ന് പ്രദക്ഷിണം.
തിരുനാളിനോട് അനുബന്ധിച്ചുള്ള ഗോതുരുത്ത് വള്ളംകളി രാവിലെ 11ന് ആരംഭിക്കും. വൈകിട്ട് 5. 30ന് ദിവ്യബലി, തുടർന്ന് കൊടിയിറക്കം. 29 ന് രാവിലെ 6 30ന് ഇടവകയിൽ നിന്നു മരിച്ചുപോയവർക്കു വേണ്ടി ദിവ്യബലി ഉണ്ടായിരിക്കും.