ജീവനു ഭീഷണിയായി വൈദ്യുത ലൈൻ
1594822
Friday, September 26, 2025 3:27 AM IST
തൃപ്പൂണിത്തുറ: പ്രദേശവാസികളുടെ ജീവനു ഭീഷണിയായി മാറിയിരിക്കുകയാണ് താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈൻ. എരൂർ വെസ്റ്റ് ഇലഞ്ഞിത്തറ ക്ഷേത്രത്തിലേക്കുള്ള റോഡിലെ ഇടവഴിയിലെ വൈദ്യുത ലൈനാണ് കൈ ഉയർത്തിയാൽ തട്ടുന്നവിധം താഴ്ന്നു കിടക്കുന്നത്. രണ്ട് വൈദ്യുത പോസ്റ്റുകൾക്കിടയിലുള്ള ദൂരം തമ്മിൽ സാധാരണയിൽ കവിഞ്ഞ ദൂരമാണുള്ളത്.
ഈ റോഡിന്റെ അവസാന ഭാഗത്തുള്ള വീടുകളിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങൾ ലൈനിൽ മുട്ടാതെ ഭാഗ്യംകൊണ്ട് മാത്രമാണ് കടന്നു പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്നുപോകുന്ന ഈ വഴിയിലെ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.