ഋതിക് ഘട്ടക് ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു
1594823
Friday, September 26, 2025 3:27 AM IST
കൊച്ചി: കൊച്ചിന് ഫിലിം സൊസൈറ്റി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നാല് ദിവസത്തെ ഋതിക് ഘട്ടക് ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ഹാളില്‍ നടന്ന സമാപന സ്ക്രീനിംഗിലും ഇതോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലും ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പലയാനത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതിസന്ധി ഋതിക് ഘട്ടക് സിനിമകളില്‍ എന്ന വിഷയത്തില്‍ അനൂപ് വര്‍മ മുഖ്യപ്രഭാഷണം നടത്തി. വിഭാജനത്തിന്റെയും പലായനത്തിന്റെയും നൊമ്പരങ്ങള്‍ വിവരിക്കുന്നതാണ് ഋതിക് ഘട്ടക്കിന്റെ സിനിമകളെന്ന് അനൂപ് വര്‍മ അഭിപ്രായപ്പെട്ടു.