മരടിൽ ഫ്ലോട്ടിംഗ് ഡിസ്പെൻസറി
1594830
Friday, September 26, 2025 3:39 AM IST
മരട്: മരട് നഗരസഭയിലെ വളന്തകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഫ്ലോട്ടിങ് ഡിസ്പെൻസറിയുടെ പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനോദ്ഘാടനം മരട് കടവിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. ഫിറ്റ്നെസുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ രണ്ടു വർഷമായി ഡിസ്പെൻസറി പ്രവർത്തിച്ചിരുന്നില്ല. ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരടങ്ങുന്ന സംഘമാണ് ഡിസ്പെൻസറിയിലുള്ളത്.
കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടുന്ന സേവനങ്ങളായിരുന്നു ഫ്ലോട്ടിംഗ് ഡിസ്പെൻസറി നൽകിയിരുന്നത്.