അനധികൃത നിര്‍മാണം പൊളിക്കാന്‍ നോട്ടീസ്
1594811
Friday, September 26, 2025 3:17 AM IST
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ വാച്ചാല് പാടത്ത് സപ്ലൈകോ ഗോഡൗണിന് പുറകില്‍ അനധികൃതമായി ഗോഡൗണ്‍ നിര്‍മാണം നടക്കുന്നത് പഞ്ചായത്ത് തടഞ്ഞു. കഴിഞ്ഞ ഓണം അവധി ദിവസങ്ങളില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു.
ഇതു ലംഘിച്ച് വീണ്ടും നിര്‍മാണം നടത്തുന്നത് നേരില്‍ക്കണ്ട പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അനധികൃതമായി നടക്കുന്ന നിര്‍മാണം പൊളിക്കാന്‍ നോട്ടീസ് പതിക്കുകയായി രുന്നു.
അയല്‍വാസിയുടെ പരാതിയില്‍ ഒരു വര്‍ഷമായി യാതൊരു വിധ അനുമതിയും ഇല്ലാതെയുള്ള നിര്‍മാണം നിര്‍ത്താന്‍ പഞ്ചായത്ത് സെക്രട്ടറി രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്ന കെട്ടിടമാണിത്.