എൽഡിഎഫ് പ്രതിഷേധിച്ചു
1594839
Friday, September 26, 2025 3:47 AM IST
കൂത്താട്ടുകുളം: എൽഡിഎഫ് ഭരണം അട്ടിമറിച്ച് അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരേ എൽഡിഎഫ് മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ നഗരസഭ വളയൽ സമരം നടന്നു.
രാമപുരം കവലയിൽനിന്നും പ്രതിഷേധവുമായിയെത്തിയ സമരക്കാരെ പോലീസ് നഗരസഭയ്ക്ക് മുന്നിൽ തടഞ്ഞു. തുടർന്നു നഗരസഭയ്ക്കു മുന്നിൽ നടന്ന പ്രതിഷേധ സമരം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എ.എസ്. രാജൻ അധ്യക്ഷത വഹിച്ചു.