പറവൂർ നഗരസഭാ സ്റ്റേഡിയത്തിന്റെ നവീകരണം തുടങ്ങി
1594825
Friday, September 26, 2025 3:39 AM IST
പറവൂർ : നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ നവീകരണ നിർമാണോദ്ഘാടനം മന്ത്രി ഒ. അബ്ദുറഹ്മാൻ നിർവഹിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിൽ നടന് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരംസമിതി അധ്യക്ഷരായ വനജ ശശികുമാർ, ശ്യാമള ഗോവിന്ദൻ, കെ.ജെ. ഷൈൻ, സജി നമ്പായത്ത്, അനു വട്ടത്തറ, കൗൺസിലർമാർ, നഗരസഭ സെകട്ടറി പി.ബി. കൃഷ്ണകുമാരി, രാഷ്ട്രീയ സാമൂഹിക കായിക പ്രവർത്തകൾ പങ്കെടുത്തു
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. സ്പോർട് കേരള ഫൗണ്ടേഷനിനാണ് നിർമാണ ചുമതല. ഗ്രേറ്റ് സ്പോർട്ട്സ് ടെക് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. പൂർത്തീകരിക്കുന്നതോടെ ആധുനിക സ്റ്റേഡിയം സജ്ജമാക്കും.