സീമാറ്റ് പരിശീലനം തുടങ്ങി
1594818
Friday, September 26, 2025 3:27 AM IST
കൊച്ചി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സീമാറ്റിന്റെ (സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിംഗ്)ആഭിമുഖ്യത്തില്‍ സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ നടത്തുന്ന പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം കൊച്ചിയില്‍ ആരംഭിച്ചു.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ എസ്പിസി സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ പങ്കെടുക്കുന്ന പരിശീലനം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു.
സീമാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അനീസ ഇഖ്ബാല്‍, കണ്‍സള്‍ട്ടന്റ് പി. നിധിന്, സോഷ്യല്‍ പോലീസിംഗ് വിംഗ് അസി. ജില്ലാ നോഡല്‍ ഓഫീസര്‍ എം.ബി. സൂരജ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ട്രെയിനര്‍ തോമസ് വില്‍സണ്‍, സീമാറ്റ് ട്രെയിനര്‍മാരായ എന്‍.സി. വിജയകുമാര്‍, എം. ദുര്‍ഗാ മേനോന്, ഡോ. വിധു പി. നായര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.