ലോട്ടറി തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി
1594833
Friday, September 26, 2025 3:39 AM IST
പെരുമ്പാവൂര്‍: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 40 ശതമാനം ജിഎസ്ടി വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് ഫോറം എച്ച്എംഎസ് പെരുമ്പാവൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ലോട്ടറി യൂണിയന് ജില്ലാ പ്രസിഡന്റ് കെ.കെ. ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളെ സംരക്ഷിക്കുക, ജിഎസ്ടി 40 ശതമാനം എന്നുള്ളത് വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. പെരുമ്പാവൂര്‍ മേഖലാ പ്രസിഡന്റ് സജീവ് മാലുഫാസ് അധ്യക്ഷത വഹിച്ചു.