പോക്സോ കേസ്: യൂബര്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍
1594819
Friday, September 26, 2025 3:27 AM IST
കൊച്ചി: പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച യൂബര്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് ചീരാല്‍ സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പഠനത്തില്‍ മിടുക്കിയായിരുന്ന വിദ്യാര്‍ഥിനി പെട്ടെന്ന് പിന്നാക്കം പോയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ വിളികള്‍ നിരീക്ഷിച്ച് ചോദ്യം ചെയ്തപ്പോഴാണ് വിവാഹിതനായ നൗഷാദമുമായി സൗഹൃദത്തിലാണെന്ന് മനസിലായത്.
രക്ഷിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രക്ഷിതാക്കളുടെ സംരക്ഷണയിലുള്ള കുട്ടിയെ സ്നേഹം നടിച്ചും ഫോണ്‍ ചെയ്ത് പ്രലോഭിപ്പിച്ചും കാറില്‍ കയറ്റിയതിനുമുള്ള പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം ഇന്‍സ്പെക്ടര്‍ കെ.ആര്. രൂപേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.