പേപ്പര്‍ സീഡ് പേനകള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍
1594831
Friday, September 26, 2025 3:39 AM IST
തൃക്കാക്കര: പ്ലാസ്റ്റിക് വിരുദ്ധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേപ്പര്‍ സീഡ് പേനകള്‍ നിര്‍മിച്ചു കാര്‍ഡിനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍എസ്എസ് വോളൻന്റിയർമാർ.
വിത്തുകള്‍ നിക്ഷേപിച്ച പേപ്പര്‍ പേനകളാണ് കുട്ടികള്‍ നിര്‍മിച്ചത്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പേനകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ടി. തോമസ്, അധ്യാപകരായ ടെസി ജോണ്‍, ആശ ദേവസി, ശ്രീജ പി. ചന്ദ്രന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.