‘തലമുറ സംഗമം’ സംഘടിപ്പിച്ചു
1594832
Friday, September 26, 2025 3:39 AM IST
നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലയും മർച്ചന്റ്സ് വെൽഫെയർ ട്രസ്റ്റ്, മർക്കന്റയിൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി ഒരുക്കിയ ‘തലമുറ സംഗമം’ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
ജില്ലാതലം വരെയുള്ള മുൻകാല പ്രവർത്തകരായ എ.കെ. പിയൂസ്, കെ.ബി . മോഹൻ, ഉഷാ രഘുനാഥ്, എൻ.എസ്. ഇളയത് തുടങ്ങിയവരെ ആദരിച്ചു.
നെടുമ്പാശേരി മേഖലയുടെ കീഴിലുള്ള 16 യൂണിറ്റുകളിലെ പ്രവർത്തകർ അണിനിരന്ന ഓണാഘോഷ പരിപാടികളും ഓണസദ്യയും നടന്നു.